'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി മായാവതി

  • 07/05/2024

ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയില്‍ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി അധ്യക്ഷ മായാവതി മാറ്റി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് ആകാശിനെ ചുമതലകളില്‍ നിന്നും നീക്കിയതെന്ന് മായാവതി അറിയിച്ചു. 

ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.

Related News