ഐബിപിസി വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും 12-ന്; കുവൈത്ത് വാണിജ്യ മന്ത്രി മുഖ്യാതിഥി

  • 10/11/2025



കുവൈത്ത്‌സറ്റി: ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) കുവൈറ്റ് നവംബര്‍ 12 ന് 24 വാര്‍ഷികവും അവാര്‍ഡ് നൈറ്റും സംഘടിപ്പുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വേള്‍ഡ്‌റോഫ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കുവൈത്ത് വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അബ്ദുല്ല അല്‍-അജില്‍ ഐബിപിസി വാര്‍ഷിക ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപാഠി ചടങ്ങില്‍ പങ്കെടുക്കും. എച്ച്സിഎല്‍ ടെക്കിന്റെ ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര മുഖ്യപ്രഭാക്ഷകയായിരിക്കും.

ബിസിനസ്സ് പ്രമുഖര്‍, വ്യവസായികള്‍,നയതന്ത്രജ്ഞര്‍ എന്നിവരെ ഒന്നിച്ചിപ്പ് കൊണ്ടുള്ള പരിപാടിയാണ് ഐബിപിസി നടത്തുന്നതെന്ന് ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍ പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ ബിസിനസുകാരെയും, പ്രൊഫഷണലുകളുടെയും സംഭാവനകളെ അംഗീകരിക്കുകയും
വിവിധ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യ-കുവൈത്ത് വ്യാപാര-സാംസ്‌ക്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ അഞ്ച് കുവൈത്ത് സ്വദേശികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്.

പ്രൊഫഷണലുകളെയും സംരംഭകരുടെയും ശാക്തീകരനണവും, ഇന്ത്യ-കുവൈത്ത് വ്യാപാര-വ്യാവസായ വളര്‍ച്ചയില്‍ അവര്‍ പങ്കും അംഗീകരിക്കുന്ന ഐബിപിസിയുടെ പ്രതിബദ്ധതയാണ് വാര്‍ഷിക ചടങ്ങും അവാര്‍ഡ് നൈറ്റും പ്രതിഫലിപ്പിക്കുന്നതെന്ന് സെക്രട്ടറി സുരേഷ് കെ.പി. പ്രസ്താവനയില്‍ വ്യക്തമാക്കി

Related News