കെപിസിസി പ്രസിഡൻറായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും; ഹൈക്കമാൻഡ് അനുമതി നൽകി

  • 07/05/2024

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്.

താൻ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു. ഹൈക്കമാൻഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നുള്ളുവെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാർട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല.പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാർട്ടയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ല. ആർക്കെതിരെയും പരാതിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. പ്രസിഡന്റ് സ്ഥാനം എപ്പോൾ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം. ആര് എതിർത്താലും തന്റെ നിലവിലുള്ള പോസ്റ്റ് ആർക്കും തകർക്കാൻ കഴിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വരേണ്ട സമയത്ത് താൻ വരുമെന്നും സുധാകരൻ പറഞ്ഞു.

Related News