പുതിയ കുവൈത്ത് വിമാനത്താവളത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

  • 12/11/2025


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ ഏറ്റവും വലിയതും തന്ത്രപരവുമായ വികസന സംരംഭങ്ങളിൽ ഒന്നായ പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 2 പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തി ഹിസ് ഹൈനസ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ്. പ്രതിവാര മന്ത്രിസഭാ യോഗം ടെർമിനൽ സൈറ്റിൽ വെച്ച് നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

നിരവധി മന്ത്രിമാർക്കൊപ്പം പ്രധാനമന്ത്രി, ടി 2 പദ്ധതിയുടെ വിവിധ ഭാഗങ്ങൾ ചുറ്റിക്കാണുകയും നിർമ്മാണത്തിൻ്റെയും നിർവ്വഹണത്തിൻ്റെയും ഘട്ടങ്ങളിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി ഡോ. നൗറ മുഹമ്മദ് അൽ-മഷാൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹ്, മറ്റ് പ്രോജക്ട് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തിന് വിവരങ്ങൾ നൽകി.

ടി 2 പദ്ധതി കുവൈത്തിൻ്റെ വികസന കാഴ്ചപ്പാടിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും രാജ്യത്തിൻ്റെ വ്യോമയാന, ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ ഒരു പരിവർത്തനപരമായ ചുവടുവെപ്പാണെന്നും ഹിസ് ഹൈനസ് ശൈഖ് അഹ്മദ് പറഞ്ഞു.

Related News