വിദ്വേഷ വീഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

  • 06/05/2024

ബെംഗളൂരു:കർണാടക ബിജെപി എക്‌സ് ഹാൻഡിലിൽ മുസ്ലിം വിഭാഗത്തിനെതിരെ പങ്കു വച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുത്ത് കർണാടക പൊലീസ്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയ്ക്കും കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

വീഡിയോയ്‌ക്കെതിരെ കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടക ബി.ജെ.പിയുടെ എക്‌സ് ഹാൻഡിലിൽ വന്ന വീഡിയോ അമിത് മാളവ്യ തൻറെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.മുസ്ലീം വിഭാഗത്തിന് വീണ്ടും വീണ്ടും ആനുകൂല്യം നൽകുമ്പോൾ എസ്സി, എസ്ടി, ഒബിസി വിഭാഗത്തെ തഴയുന്ന തരത്തിലുള്ള കാർട്ടൂൺ വീഡിയോ ആണ് ഷെയർ ചെയ്തത്.

Related News