വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രിംകോടതി

  • 26/04/2024

വിവാഹസമയം ഭാര്യക്ക് വീട്ടുകാർ നല്‍കുന്ന സമ്ബത്തില്‍ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രിംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാൻ അയാള്‍ക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിർദേശിച്ചു. മലയാളി ദമ്ബതിമാരുടെ കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. 


വിവാഹസമയത്ത് വീട്ടുകാർ സമ്മാനമായി നല്‍കിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭർത്താവിന് രണ്ട് ലക്ഷം രൂപയും നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭർത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി സുരക്ഷിതത്വത്തിന്റെ പേരില്‍ ഭർതൃമാതാവിനെ ഏല്‍പിക്കുകയായിരുന്നു. തുടർന്ന്, മുൻകാല സാമ്ബത്തിക ബാധ്യതകള്‍ തീർക്കാൻ തന്റെ സ്വർണം ഇവർ ദുരുപയോഗം ചെയ്തതായും യുവതി പറയുന്നു. 

2011-ല്‍ കുടുംബകോടതി ഭർത്താവും അമ്മയും ചേർന്ന് പരാതിക്കാരിയുടെ സ്വർണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഈ നഷ്ടം ഭർതൃവീട്ടുകാർ നികത്തണമെന്നും വിധിച്ചു. എന്നാല്‍, കേസ് കേരള ഹൈക്കോടതിയില്‍ എത്തിയതോടെ കുടുംബകോടതിയുടെ ഈ ഇളവ് റദ്ദാക്കുകയായിരുന്നു. ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുടുംബകോടതി ഉത്തരവ് റദ്ദാക്കിയത്. 

Related News