8 വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കൂറ്റൻ പാലം, ശക്തമായ കാറ്റടിച്ചപ്പോള്‍ തകര്‍ന്നുവീണു

  • 23/04/2024

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു വീണു. രാത്രി 9.45 ഓടെ ശക്തമായ കാറ്റില്‍ 100 അടി അകലത്തിലുള്ള രണ്ട് തൂണുകള്‍ക്കിടയിലുള്ള രണ്ട് കോണ്‍ക്രീറ്റ് ഗർഡറുകള്‍ തകർന്നു വീഴുകയായിരുന്നു.

ഭാഗ്യവശാല്‍, വിവാഹ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം. 2016ല്‍ അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ് മധുസൂദന ചാരിയും പ്രാദേശിക എംഎല്‍എയായ പുട്ട മധുവും ചേർന്നാണ് മനയർ നദിക്ക് കുറുകെയുള്ള ഒരു കിലോമീറ്റർ പാല നിർമാണം ഉദ്ഘാടനം ചെയ്തത്. ഏകദേശം 49 കോടി രൂപയാണ് പാല നിർമാണത്തിന് അനുവദിച്ചത്.

ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അവകാശ വാദം. മാന്തനി, പാറക്കല്‍, ജമ്മികുണ്ട എന്നീ മൂന്ന് പട്ടണങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 50 കിലോമീറ്റർ കുറയ്ക്കാനാണ് പാലം നിർമിക്കുന്നത്. ഗാർമില്ലാപ്പല്ലുവിനെ പെദ്ദപ്പള്ളിയിലെ ഒഡെഡുവുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം.

Related News