കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി

  • 20/01/2022

കൊച്ചി:  കടയിൽ നിന്ന്‌ വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ നടിക്ക് സ്വർണമൂക്കുത്തി കിട്ടി. കാക്കനാട്‌ താമസിക്കുന്ന സീരിയൽ താരം സൂര്യതാരയ്ക്കാണ് ദോശയുണ്ടാക്കിയപ്പോൾ സ്വർണമൂക്കുത്തി കിട്ടിയത്.

തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്‌ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി, തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്.  കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടത്. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തിയുടെ തിളക്കം ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി. മാവ് പാക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാകാമെന്നാണ് അനുമാനം. കുട്ടികളോ മറ്റോ കഴിച്ചിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലായേനെ എന്ന ആശങ്ക താരത്തിന്റെ അമ്മ പങ്കുവച്ചു. 

Related News