മംഗഫ് തീപിടിത്ത ദുരന്തം: മൂന്ന് പ്രതികളുടെ തടവ് ശിക്ഷ നടപ്പാക്കുന്നത് കാസേഷൻ കോടതി സസ്പെൻഡ് ചെയ്തു

  • 17/11/2025


കുവൈത്ത് സിറ്റി: 49 പേരുടെ മരണത്തിനു ഇടയാക്കിയ മംഗഫ് തീപിടിത്ത ദുരന്തത്തിൽ പെട്ട് ആളുകൾ മരിച്ച കേസിൽ, ഒരു കുവൈത്തി പൗരനും രണ്ട് പ്രവാസികൾക്കും വിധിച്ച തടവ് ശിക്ഷയുടെ നടപ്പാക്കൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ മിസ്ഡിമീനർ കാസേഷൻ കോടതി തീരുമാനിച്ചു. മിസ്ഡിമീനർ അപ്പീൽ കോടതി മുൻപ്, ചില പ്രതികളുടെ തടവ് ശിക്ഷ 3 വർഷത്തിൽ നിന്ന് ഒരു വർഷം തടവും കഠിനതടവും ആയി കുറച്ചിരുന്നു. 

മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി 3 പ്രതികളെ 3 വർഷം തടവിനും കഠിനതടവിനും ശിക്ഷിച്ചു. കള്ളസാക്ഷി പറഞ്ഞതിന് മറ്റ് ചിലരെ ഒരു വർഷം തടവിനും കഠിനതടവിനും ശിക്ഷിച്ചു. കൂടാതെ, നിയമം തേടുന്ന ഒരാളെ ഒളിച്ചോടാൻ സഹായിച്ചതിന് 4 പ്രതികളെ ഒരു വർഷം തടവിനും കഠിനതടവിനും ശിക്ഷിച്ചിരുന്നു.

Related News