ഗതാഗത സുരക്ഷാ കാമ്പയിൻ: ഒരാഴ്ചയ്ക്കുള്ളിൽ 23,768 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

  • 17/11/2025



കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സുരക്ഷാ-ട്രാഫിക് കാമ്പയിനുകൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുല്ല അൽ-അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരവും, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് അൽ-നിമ്‌റാൻ്റെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ നടന്നത്.  

23,768 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

43 അശ്രദ്ധരായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 636 വാഹനങ്ങളും 33 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ഗാരേജിലേക്ക് മാറ്റി.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 44 കുട്ടികളെ (പ്രായപൂർത്തിയാകാത്തവരെ) ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് പട്രോൾ സംഘങ്ങൾ കഴിഞ്ഞ ഒരാഴ്ചയിലുടനീളം നിരവധി കാമ്പയിനുകൾ നടത്തിയെന്നും, അതിലൂടെയാണ് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതെന്നും ട്രാഫിക് അവബോധ വകുപ്പ് ഡയറക്ടർ കേണൽ ഫഹദ് അൽ-ഈസ അറിയിച്ചു.

Related News