കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 29/09/2025



കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച്  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജലീബ് മെട്രോ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം മെമ്പർമാർ പങ്കെടുത്തു.കെഎംസിസി ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷത വഹിച്ചു.
ഉപദേശകസമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, മെട്രോ മാനേജ്മെന്റ് സ്റ്റാഫുകളായ സോബിൻ, ആഞ്ചില എന്നിവർ ആശംസകൾ നേർന്നു.റാഷിദ് കുന്ദംകുളം, അഷ്റഫ് കൊടുങ്ങല്ലൂർ, അജ്നാസ് പുതുക്കാട്, റസാഖ് കുന്ദംകുളം തുടങ്ങിയവർ നേതൃത്വം നൽകി.
സെക്രട്ടറി അബ്ദുൾറഹിമാൻ സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു.

Related News