മലബാർ മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയതിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

  • 29/09/2025



കുവൈറ്റ് സിറ്റി: കോഴിക്കോട് , കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മാത്രം റദ്ദാക്കിയ നടപടിക്കെതിരെ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

മറ്റു മേഖലകളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ തുടരുമ്പോൾ, പ്രവാസി മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖല അവഗണിക്കപ്പെടുന്നത് ഗുരുതരമായ അനീതിയാണ്. വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്താനും മടങ്ങിപ്പോകാനും ലഭ്യമായ നേരിട്ടുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്സ്പ്രസ്.

റദ്ദാക്കിയ നടപടി മാനേജ്മെന്റ് പുനഃപരിശോധിക്കണമെന്നും ഇത്തരം വിവേചനപരമായ തീരുമാനങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും ജില്ല ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Related News