ലഹരി കേസില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്; എംഡിഎംഎയുമായി 'ബൗണ്‍സര്‍മാര്‍' പിടിയില്‍

  • 11/06/2025

ലഹരി കൈവശം വെച്ചതില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. 


ദേശീയപാതയില്‍ മുട്ടത്തെ ഫ്‌ളാറ്റിലെ ഏഴാംനിലയിലെ മുറിയില്‍ നിന്ന് എ.ഡിഎംഎയുമായി ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറില്‍ നിന്നാണ് വിപിൻ പിടിയിലായത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. 

Related News