ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503(Wan Hai 503 Ship )ലെ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല.കപ്പലിനെ കേരള തീരത്തു നിന്ന് പുറം കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍ കാണാതായ നാലു ജീവനക്കാരെക്കുറിച്ച് ഒരു വിവരവും ഇല്ല.
നാവിക-തീരരക്ഷാ സേനകള്‍ ഇവരെ കണ്ടെത്താന്‍ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും പ്രത്യേകമായി നിയോഗിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കാണാതായവരില്‍ രണ്ടുപേര്‍ തയ്വാന്‍ സ്വദേശികളും ഒരാള്‍ ഇന്‍ഡൊനീഷ്യക്കാരനും മറ്റൊരാള്‍ മ്യാന്‍മാര്‍ സ്വദേശിയുമാണ്. ഇവര്‍ കപ്പലില്‍ത്തന്നെ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് സേനകള്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?