അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; 'എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം'

  • 10/06/2025

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. നിലമ്ബൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.


നിലമ്ബൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്ബൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്വരാജിന് പിഡിപി കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന് തടയിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്ന് പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ വ്യക്തമാക്കിയിരുന്നു.

Related News