ആഢംബര ജീപ്പിന് കൈകാട്ടി നിര്‍ത്തിച്ച്‌ പൊലീസ്; പുറത്തിറങ്ങിയ യുവാവിൻ്റെ അരയില്‍ ഒളിപ്പിച്ച നിലയില്‍ മെത്താഫിറ്റമിനും കഞ്ചാവും

  • 05/06/2025

ഒറ്റപ്പാലത്ത് വൻ ലഹരിവേട്ട. 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുലുക്കല്ലൂർ ചുണ്ടമ്ബറ്റ മടയില്‍ വീട്ടില്‍ 37 കാരനായ മുഹമ്മദലിയാണ് അറസ്റ്റിലായത്. യുവാവിന്റെ അരയില്‍ ഒളിപ്പിച്ച നിലയില്‍ 8.96 ഗ്രാം മെത്താഫിറ്റാമിനും ജീപ്പിൻറെ മുൻഭാഗത്ത് സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ 340 ഗ്രാം കഞ്ചാവും പിടികൂടി.

ആഢംബര ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. യുവാവിനെ റിമാൻ്റ് ചെയ്തു.

Related News