'സ്കൂള്‍ പരിപാടിയില്‍ ആരെയെങ്കിലും പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോ; പ്രധാനാധ്യാപകൻ വന്നുകണ്ടു; നടപടി ഉറപ്പ്'

  • 04/06/2025

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു. പ്രധാനാധ്യാപകനും അധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല.

ആരെയും കയറ്റി സ്കൂളിലെ പരിപാടിയില്‍ പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെകുറിച്ച്‌ അടിയന്തിരമായി റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി,വിദ്യാഭ്യാസ വകപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നല്കി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. 

Related News