പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ലോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

  • 02/06/2025

സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ.

Related News