ഉപ്പുകല്ലുകള്‍ പോലുള്ള വസ്തുക്കള്‍ തീരത്ത് അടിഞ്ഞു, കണ്ടെയ്നര്‍ ഭീഷണി നിലനില്‍ക്കെ വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം

  • 26/05/2025

അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതില്‍ ആശങ്ക. രാവിലെ മുതല്‍ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനില്‍ക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടല്‍ത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നല്‍കുന്നുണ്ട്. 

വർക്കല മാന്തറ ബീച്ചില്‍ പാറയിടുക്കില്‍ അടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. അപകടകരമായവസ്തുക്കളുണ്ടെന്നും കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News