കാലവര്‍ഷം: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; അപകടങ്ങള്‍ എമര്‍ജന്‍സി നമ്ബറില്‍ അറിയിക്കാമെന്ന് കെഎസ്‌ഇബി

  • 26/05/2025

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അതത് കെഎസ്‌ഇബി ( KSEB ) സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്ബറായ 94 96 01 01 01 -ലോ അറിയിക്കേണ്ടതാണ്. ഓര്‍ക്കുക ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്ബരാണ്. കെഎസ്‌ഇബി അറിയിച്ചു. 

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെഎസ്‌ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബരായ 1912 ല്‍ വിളിച്ചോ 9496 00 1912 എന്ന നമ്ബരില്‍ വിളിച്ച്‌ /വാട്‌സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതാണ്. ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്‌ഇബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Related News