മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്ബതു വയസുകാരിക്കായി തെരച്ചില്‍, പ്രതികൂല കാലാവസ്ഥ വെല്ലുവിളി

  • 25/05/2025

മാനന്തവാടി അപ്പപ്പാറയില്‍ കൊല്ലപ്പെട്ട പ്രവീണയുടെ മകള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഒമ്ബതു വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ് . വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത് ആശങ്ക ജനകമാണ്. പ്രവീണയുടെ മറ്റാരു മകള്‍ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടുപോയോ കുട്ടി ഓടിപ്പോയതാണോ എന്നതില്‍ അവ്യക്തതതയുണ്ട്.അപ്പപ്പാറയിലെ എസ്റ്റേറ്റ് മേഖലയില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് പ്രവീണ താമസിച്ചിരുന്നത്. വന്യമൃഗങ്ങളുള്ള മേഖലയില്‍ വെച്ച കുട്ടിയെ കാണാതായതില്‍ ആശങ്കയുണ്ട്. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാണ്. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് വനമേഖലയിലടക്കം തെരച്ചില്‍ നടത്തുന്നത്. ഇതിനിടെ, കഴുത്തിലും ചെവിക്കും വെട്ടുകൊണ്ടു പരിക്കേറ്റ 14 വയസുകാരിയായ മൂത്തമകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Related News