സംസ്ഥാനത്ത് വ്യാപക നാശം; മഴക്കെടുതിയില്‍ 8 മരണം

  • 25/05/2025

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 8 പേർ മരിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനാഷ്ടങ്ങളുണ്ട്. നാളെയും അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. 11 ജില്ലകളില്‍ റെഡ് അലർട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേല്‍ ബിജു- ഷീബ ദമ്ബതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്ബ് കാറ്റത്ത് ഒടിഞ്ഞു വൈദ്യുതി ലൈനില്‍ പതിച്ചു. ലൈൻ പൊട്ടി തോട്ടില്‍ വീണാണ് അപകടം. ഈ സമയത്ത് ഇരുവരും തോട്ടില്‍ നിന്നു മീൻ പിടിക്കുകയായിരുന്നു. 

കോഴിക്കോട് ഓടുന്ന ബൈക്കിനു മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. വടകര കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രൻ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്നു വില്യാപ്പള്ളി ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്ബോള്‍ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു.

Related News