മലയോര മേഖലകളിലേയ്ക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം, ബീച്ചുകളില്‍ സെല്‍ഫി പാടില്ല; നിര്‍ദേശങ്ങളുമായി എറണാകുളം ജില്ലാ കലക്ടര്‍

  • 25/05/2025

എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് വൈകുന്നേരം 7 മുതല്‍ നാളെ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുന്നതല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചുകളിലും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫി എടുക്കുന്നതും നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമല്ലാത്ത ല യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ /ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും. ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കുന്നതുമാണ്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിലെയും, കായലിലേയും മത്സ്യബന്ധനം നിരോധിച്ചു. ശക്തമായ കാറ്റില്‍ പറന്നു പോകാനോ തകരാനോ സാദ്ധ്യതയുള്ള മേല്‍ക്കൂരയുളള വീടുകളില്‍ താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കോ മാറേണ്ടതാണ്. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും എന്നാല്‍ പ്രളയ മേഖലയിലും, മണ്ണിച്ചില്‍ മേഖലയിലുമുളള ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും നിര്‍ദ്ദേശിക്കുന്നു.

Related News