ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തു വച്ച്‌ പീഡിപ്പിച്ചു; പിതാവിനെതിരെ എട്ടാം ക്ലാസുകാരിയുടെ മൊഴി, പോക്സോ കേസ്

  • 23/05/2025

എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 36കാരനെതിരെ പൊലീസ് പോക്സോ കേസെടുത്തു. അയിരൂരിലാണ് സംഭവം. 

21നാണ് പരാതിക്കു ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തു വച്ച്‌ പിതാവ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ടു ചെയ്യുന്നത്. 2019ലും സമാന സ്വഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് തെളിവുകളുടെ അഭാവത്തില്‍ ശിക്ഷയില്‍ നിന്നു ഒഴിവായി. 

മാതാപിതാക്കള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. അതിനിടെയാണ് പിതാവ് പീഡിപ്പിച്ച വിവരം മകള്‍ അമ്മയോടു വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Related News