'സര്‍ക്കാര്‍ നടപടി തൃപ്തികരം'; ബിന്ദുവിനെ വീട്ടിലെത്തി കണ്ട് കെ കെ ശൈലജ

  • 23/05/2025

മാലമോഷണ പരാതിയുടെ പേരില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ട ദലിത് യുവതി ബിന്ദുവിനെ സന്ദര്‍ശിച്ച്‌ കെ കെ ശൈലജ എംഎല്‍എ. യുവതിക്കെതിരായ നടപടിയുടെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ, എ എസ്‌ഐ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ സന്ദര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്ന് ബിന്ദു കെ കെ ശൈലജയോട് പ്രതികരിച്ചു.

Related News