ദേശീയപാത തകര്‍ച്ച; എന്‍എച്ച്‌എഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, ഒരാഴ്ച സമയം നല്‍കി ഹൈക്കോടതി

  • 23/05/2025

നിര്‍മാണത്തിലിരിക്കെ ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി വിശദവിവരങ്ങള്‍ അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സാഹചര്യം പരിശോധിക്കുന്നതിനിടെയാണ് മലപ്പുറത്ത് റോഡ് തകര്‍ന്ന സംഭവത്തെ കുറിച്ച്‌ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ദേശീയ പാതാ അതോറിറ്റിയോട് വിവരങ്ങള്‍ തേടിയത്.

ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ കരാറ് കമ്ബനിയെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിഷയം സൂക്ഷമമായി പരിശോധിച്ച്‌ വരികയാണെന്നുമായിരുന്നു ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയം അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Related News