ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദമെന്ന് സംശയം; പത്തനംതിട്ട കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തില്‍ പ്രതി അറസ്റ്റില്‍

  • 20/05/2025

കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തില്‍ പ്രതി കൊടുമണ്‍ ഐക്കാട് സ്വദേശി ലിതിൻലാല്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്.

ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാല്‍ മറ്റൊരാളെ ഉപയോഗിച്ച്‌ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടല്‍ പൊലീസ് അന്വേഷണം നടത്തും. 

Related News