'വാക്‌സിൻ മാത്രം നല്‍കി തിരിച്ചയച്ചു, ആഴത്തില്‍ മുറിവുണ്ടായിട്ടും നിരീക്ഷണത്തില്‍ വെച്ചില്ല'; ചികിത്സാപ്പിഴവെന്ന് പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം

  • 04/05/2025

മലപ്പുറത്ത് പേവിഷബാധയേറ്റുള്ള അഞ്ചരവയസുകാരിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിച്ച്‌ കുടുംബം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിക്ക് അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ കൊടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ വാക്സിൻ മാത്രം നല്‍കി തിരിച്ചയച്ചു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടും നിരീക്ഷണത്തില്‍ വെച്ചില്ലെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാര്യക്ഷമമായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു. ചികിത്സാ പിഴവില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഏപ്രില്‍ 29നാണ് മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാർച്ച്‌ 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്.

Related News