വേടനെതിരായ കേസ് : നടപടി ക്രമങ്ങള്‍ പാലിച്ചു, വീഴ്ചയും ഉണ്ടായി; വനം വകുപ്പ് റിപ്പോര്‍ട്ട്

  • 03/05/2025

വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് ന്യായീകരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വേടനതിരായ സര്‍ക്കാര്‍ നടപടിയില്‍ സിപിഎം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥ തലത്തെ വീഴ്ച പരിശോധിക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കിയത്. വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ കെ ശശീന്ദ്രന് കൈമാറി.

Related News