കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു

  • 02/05/2025

കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ്‌ ഇൻസ്‌പെക്ടറായ എ സ്വപ്നയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി കോർപ്പറേഷൻ മേയറുടേതാണ് നടപടി. കൊച്ചി കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍ കഴിയുമ്ബോഴാണ് കോർപ്പറേഷൻ നടപടി. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. 

സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്ബാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവൻ ബില്‍ഡിംഗ്‌ പെർമിറ്റ്‌ രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019 ലാണ് തൃശൂർ കോർപ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023 ല്‍ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി.

സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച്‌ പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാല്‍ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകള്‍ ചെറിയ സമയത്തിനുള്ളില്‍ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന.

Related News