നിലമ്ബൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇടഞ്ഞ് എല്‍ഡിഎഫ് മുന്നണി വിട്ട പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസായാകും യുഡിഎഫ് മുന്നണിയിലേക്ക് എത്തുകയെന്നും മുന്നണി പ്രവേശന കടമ്ബകള്‍ പരിഹരിക്കാൻ സമയമെടുക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മുന്നണി പ്രവേശത്തിന് കുറേയേറെ നടപടിക്രമങ്ങളുണ്ട്. നാളെ കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണും. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തും. നിലമ്ബൂർ ഉപതെരെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മമതാ ബാനർജിയെ കൊണ്ടുവരാൻ ശ്രമിക്കും. ഇക്കാര്യങ്ങളടക്കം യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അൻവർ വ്യക്തമാക്കി. ഞാൻ കുടയില്‍ ഒതുങ്ങുന്ന വടി തന്നെയാണ്. നിലമ്ബൂരില്‍ പിണറായിസത്തിന് വലിയ തിരിച്ചടിയുണ്ടാവുമെന്നും അൻവർ അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?