'വിഴിഞ്ഞത്തിന്റെ പിതാവ് ഉമ്മന്‍ ചാണ്ടി; പിണറായി സര്‍ക്കാര്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ല': പുതുപ്പള്ളിയിലെത്തി എം വിന്‍സെന്‍റ്

  • 01/05/2025

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച്‌ കോവളം എംഎല്‍എ എം വിന്‍സെന്റ്. കേരളത്തെ സംബന്ധിച്ച്‌ ഇന്ന് നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തമാണെന്ന് എം വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. 

'കേരളത്തിന്റെ തന്നെ വികസന കവാടം എന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഈ തുറമുഖം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ വന്ന് പ്രാര്‍ഥിച്ചിട്ട് വേണം വിഴിഞ്ഞത്തേയ്ക്ക് പോകാന്‍ എന്ന് എന്റെ മനസ് പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഏത് അഴിമതി ആരോപണവും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഇറങ്ങിതിരിച്ചത് കൊണ്ടാണ് ഈ തുറമുഖം ഇന്ന് യാഥാര്‍ഥ്യമായത്. 

Related News