സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലും ലഹരി ഉപയോഗം വ്യാപകം; നിരീക്ഷണം ശക്തമാക്കുമെന്ന് എഡിജിപി

  • 21/04/2025

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണ്. കൃത്യമായ വിവരം ഇതുസംബന്ധിച്ച്‌ പൊലീസിനുണ്ട്. സിനിമ സെറ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടിയുമായി പൊലീസ് ഇന്ന് സംസാരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ സത്യവാങ് മൂലം എഴുതി വാങ്ങണം. സിനിമ സെറ്റുകളിലെ അടക്കം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി പറയാൻ മടിക്കരുതെന്നും പരാതിക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും സിനിമ മേഖലയാണ് ഇക്കാര്യത്തില്‍ മാതൃക പ്രവർത്തനം നടത്തേണ്ടതെന്നും സംഘടകളും പൊലീസുമായി യോഗം ചേരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

Related News