'ഡോര്‍ ഹോളിലൂടെ നോക്കിയപ്പോള്‍ കണ്ടത് കുറച്ച്‌ തടിമാടൻമാരെ'; മസിലുള്ള കുറച്ച്‌ പേരെ കണ്ടപ്പോള്‍ പേടിച്ച്‌ പോയെന്ന് ഷൈൻ

  • 19/04/2025

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഒടിയതുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കുറച്ച്‌ തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച്‌ പേരെ ഒന്നിച്ച്‌ കണ്ടപ്പോള്‍ പേടിച്ച്‌ പോയി എന്നുമാണ് നടന്‍റെ മൊഴി. പലരുമായും സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച്‌ പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കള്‍ വിളിച്ച്‌ ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടല്‍ മുറിയില്‍ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികള്‍ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. 

Related News