'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്ബിലിനെ പരിഹസിച്ച്‌ പി ജയരാജന്‍

  • 28/04/2024

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുകയാണ് ഷാഫി പറമ്ബില്‍. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്ബിലെന്നും ജയരാജന്‍ പരിഹസിച്ചു.

''പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങള്‍ക്കും ഷാഫി പിന്തുണ നല്‍കി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തില്‍ യുഡിഎഫുകാര്‍ വീഡിയോ ഇറക്കി. ഇതിനെ എവിടെയെങ്കിലും ഷാഫി തള്ളി പറഞ്ഞിരുന്നൊ?. ഇപ്പോള്‍ ഷാഫി പറമ്ബില്‍ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ്. വിഷലിപ്തമായ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്. എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

Related News