വോട്ടര്‍ പട്ടികയില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭര്‍ത്താവിൻ്റ ഫോട്ടോ; വോട്ടിനെ ചൊല്ലി വാക്കേറ്റം

  • 26/04/2024

നാദാപുരം നരിക്കാട്ടേരി എം.എല്‍.പി സ്കൂളില്‍ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച്‌ വന്നതാണ് തർക്കത്തിനിടയാക്കിയത്. യുവതി വോട്ട് ചെയ്യാനെത്തിയതോടെ എല്‍.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

പത്തനംതിട്ട അടൂർ തെങ്ങമം തോട്ടുവാ സ്കൂളിലെ 134 ാം നമ്ബർ ബൂത്തില്‍ കള്ളവോട്ടെന്ന് പരാതി. സംഭവത്തില്‍ അടൂർ ആര്‍ഡിഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആറ്റിങ്ങല്‍ പോത്തൻകോട് 43 ാം നമ്ബർ ബൂത്തില്‍ കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. പാത്തൻകോട് സ്വദേശി ലളിതമ്മയുടെ വോട്ട് മറ്റോരോ ചെയ്തുവെന്നാണ് ആരോപണം. ലളിതമ്മ ടെൻഡർ വോട്ട് ചെയ്തു. പരാതിയുമായി മുന്നോട്ടുപോകുമെന്നും ലളിതമ്മ പറഞ്ഞു.

Related News