രാത്രി ഒൻപത് മണിക്ക് ശേഷം മദ്യം നൽകിയില്ല; ഹെൽമെറ്റുകൊണ്ട് കാർ തല്ലിപ്പൊളിച്ചു

  • 23/04/2024

രാത്രി ഒൻപത് മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പേരിൽ കാർ തല്ലിത്തകർത്തു. ഉഴവൂർ ബെവ്കോ ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകർത്തത്.

അയർക്കുന്നം സ്വദേശി തോമയാണ് കാർ തല്ലി പൊളിച്ചതെന്ന് പരാതിയിൽ പറയുന്നു. ഹെൽമെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാർ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി.

Related News