ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിൽ കുവൈറ്റ് പ്രവാസികൾ

  • 17/04/2024

 


കുവൈത്ത് സിറ്റി: അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിൽ കുവൈത്തിലെ ജനങ്ങൾ. ബയോമെട്രിക് ഡാറ്റ സമർപ്പിക്കുന്നതിനുള്ള അപ്പോയിൻ്റ്‌മെൻ്റുകൾ കണ്ടെത്താനാണ് പരിശ്രമങ്ങൾ. പൗരന്മാരും താമസക്കാരുമായി രണ്ട് മില്യൺ ആളുകൾ ഇതിനകം തന്നെ അവരുടെ ബയോമെട്രിക് ഡാറ്റ സമർപ്പിച്ചിട്ടുണ്ട്. ഇനി 400,000 പേർ കൂടിയാണ് ഡാറ്റ സമർപ്പിക്കാനുള്ളത്. മെയ് അവസാനം വരെയാണ് ഡാറ്റ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. 

അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം, ചില ആളുകൾ അപ്പോയിൻ്റ്‌മെൻ്റ് ഇല്ലാതെയും നിരവധി പേർ ഡാറ്റ ശേഖരണ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. പേഴ്‌സണൽ ഐഡൻ്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ തൻ്റെ ഊഴം എത്തുന്നതിന് ഒരു മണിക്കൂർ കാത്തുനിൽക്കേണ്ടി വന്നുവെന്ന പരാതികളും ഉന്നയിച്ചവരുണ്ട്. സഹേൽ ആപ്പ് വഴി താൻ മുമ്പ് നടത്തിയ അപ്പോയിൻ്റ്‌മെൻ്റിനെക്കുറിച്ച് ആരും അന്വേഷിച്ച് പോലുമില്ലെന്നാണ് ചിലർ പരാതിപ്പെട്ടത്.

Related News