ഹജ്ജ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി അധികൃതര്‍

  • 28/04/2024


കുവൈത്ത് സിറ്റി: ഹജ്ജ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി അധികൃതര്‍. കുവൈത്ത് ഹജ്ജ് സംഘങ്ങൾക്ക് പുണ്യഭൂമിയിൽ നിന്ന് പുറപ്പെടാനുള്ള ഒരുക്കമായി മിനയിലും അറഫാത്തിലും കെട്ടിടങ്ങൾ ഒരുങ്ങി. കുവൈത്ത് ഹജ്ജ് പ്രതിനിധികൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ (ഹോട്ടലുകൾ, കെട്ടിടങ്ങൾ) പരിശോധന പൂർത്തിയായതായി എൻഡോവ്‌മെന്‍റ് മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മിന, അറഫാത്ത് ക്യാമ്പുകളുടെ കൈമാറ്റം പൂർത്തിയാക്കിട്ടുമുണ്ട്. ഹജ്ജ് റദ്ദാക്കിയവർക്ക് ബദലായി ഒരു പുതിയ ബാച്ചിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. കൂടാതെ പ്രായമായ വ്യക്തി ഹജ്ജ് റദ്ദാക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തോടൊപ്പം കുടുംബത്തിന് അവസരവും റദ്ദാക്കപ്പെടുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News