പ്രവാസി അയക്കുന്ന പണത്തിൽ വലിയ ഇടിവ്; കണക്കുകൾ പുറത്ത് വിട്ട് സെൻട്രൽ ബാങ്ക്

  • 29/04/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ പേയ്‌മെൻ്റ് ബാലൻസ് 150 മില്യൺ കുവൈത്തി ദിനാറിൻ്റെ കമ്മി നേരിട്ടതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. 2022-ൽ രേഖപ്പെടുത്തിയ 1.1 ബില്യൺ ദിനാറിൻ്റെ മിച്ചത്തിൽ നിന്ന് വ്യത്യസ്‌തമായാണ് 2023ൽ കമ്മി നേരിട്ടിട്ടുള്ളത്. രാജ്യത്തിൻ്റെ കറണ്ട് അക്കൗണ്ട് 2023ൽ ഏകദേശം 15.8 ബില്യൺ ദിനാർ മിച്ചം രേഖപ്പെടുത്തി. മുൻവർഷത്തേക്കാൾ 18.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം, സെൻട്രൽ ബാങ്ക് വിദേശത്തുള്ള കറൻ്റ് ട്രാൻസ്ഫറുകളുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ൽ ഏകദേശം 3.9 ബില്യൺ ദിനാർ (ഏകദേശം 12.8 ബില്യൺ ഡോളർ) ആയാണ് കുറഞ്ഞത് 2022 ൽ ഇത് 5.4 ബില്യൺ ദിനാർ ആയിരുന്നു. പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ കുറഞ്ഞതാണ് ഈ കുറവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രവാസികളുടെ പണമയ്ക്കൽ 2022 ലെ 5.4 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ വർഷം 3.8 ബില്യൺ ദിനാറായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Related News