നഴ്‌സിംഗ് ജീവനക്കാരുടെ അലവൻസുകളില്‍ സപ്രധാന മാറ്റം

  • 28/04/2024


കുവൈത്ത് സിറ്റി: ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും നഴ്‌സിംഗ് ജീവനക്കാരുടെ ജോലിയുടെ സ്വഭാവം അടിസ്ഥാനമാക്കിയുള്ള അലവൻസിൽ ആരോഗ്യ മന്ത്രാലയം പരിഷ്‌കരണങ്ങൾ പ്രഖ്യാപിച്ചു. കൂടുതല്‍ ആളുകളെ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും സേവന മനോഭാവത്തെ ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് അലവൻസില്‍ മാറ്റം വരുത്തുന്നത്. സി വിഭാഗം തന്നെ നിര്‍ത്തലാക്കി അവരെയും കൂടെ ബി വിഭാഗത്തിലേക്ക് മാറ്റിയതാണ് പുതിയ ഭേദഗതി. 

കൂടാതെ, ചില വിഭാഗങ്ങളെ ബിയിൽ നിന്ന് എയിലേക്ക് ഉയർത്തുന്നതിന് ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. കാറ്റഗറിയും തസ്തികയും അടിസ്ഥാനമാക്കി അലവൻസ് 30 മുതൽ 50 ദിനാർ വരെ വർദ്ധിപ്പിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ യോഗ്യരായ നഴ്‌സിംഗ് ജീവനക്കാർക്കായി ഈ ഭേദഗതികൾ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമങ്ങള്‍ നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News