ആസ്ട്രസെനെക്ക 2021 മുതൽ വാങ്ങുന്നില്ലെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

  • 10/05/2024


കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് 19 വിരുദ്ധ വാക്സിൻ വാക്സിഫ്രിയ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മഹാമാരിയുടെ തുടക്കത്തിൽ തന്നെ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ വാണിജ്യ കാരണങ്ങളും അപ്ഡേറ്റ് ചെയ്ത വാക്സിൻ ഡോസുകളുടെ അമിത വിതരണവും ചൂണ്ടിക്കാട്ടിയാണ് പിൻവലിച്ചിട്ടുള്ളത്. അതേസമയം, കരാർ അവസാനിച്ചതിനാൽ 
2021 അവസാനം മുതൽ അസ്ട്രസെനെക്ക വാക്സിൻ ഡോസുകൾ വാങ്ങിയിട്ടില്ലെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിൻ്റെ നിലവിലെ വാക്സിൻ സ്റ്റോക്കിൽ ഉപയോഗത്തിലുള്ള മറ്റ് അംഗീകൃത വാക്സിനുകളാണ് ഉൾപ്പെടുന്നത്. വ്യത്യസ്‌ത വേരിയൻ്റുകളെ ലക്ഷ്യമിട്ട് നിരവധി കോവിഡ് 19 വാക്‌സിനുകൾ വികസിപ്പിച്ചതോടെ അപ്‌ഡേറ്റ് ചെയ്‌ത വാക്‌സിനുകളുടെ അധിക വിതരണം ഇപ്പോൾ ലഭ്യമാണ്. ഇത് വാക്സിഫ്രിയയുടെ ഡിമാൻഡ് കുറയുന്നതിന് കാരണമായി. ഇതോടെ വിൽപ്പനയും ഉപയോ​ഗവും നിർത്തിയിരുന്നതായി ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News