അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടമെന്റ്

  • 29/04/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചില സമയത്ത് ഇടിവെട്ടാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ജാ​ഗ്രത പുലർത്തണമെന്നും ഈ വർഷം മെയ് മാസത്തിലെ കാലാവസ്ഥ വ്യത്യസ്തമായിരിക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. തെക്കുകിഴക്കൻ കാറ്റും ആർദ്രതയും അടുത്ത ആഴ്ചയും തുടരും. ചില ഗൾഫ് രാജ്യങ്ങളെ മിതമായതും ചിലപ്പോൾ കനത്തതുമായ മഴ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന തിരമാല നിർദേശവും നൽകിയിട്ടുണ്ട്.

അതോടൊപ്പം മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അത്യാവശ്യ സാഹചര്യത്തിൽ ഫയർ ഡിപ്പാർട്ട്‌മെൻ്റ് എമർജൻസി നമ്പറായ 112-ൽ വിളിക്കാൻ മടിക്കരുതെന്നും അറിയിച്ചു.

Related News