ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 90 തൊട്ടു; കോളടിച്ച് പ്രവാസികൾ, ഒരു കുവൈറ്റ് ദിനാറിന്.....

  • 03/12/2025



കുവൈറ്റ് സിറ്റി : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നഷ്ടം തുടർക്കഥ. ചരിത്രത്തിലാദ്യമായി വ്യാപാരത്തിനിടെ ചൊവ്വാഴ്ച ഡോളറൊന്നിന് 90 രൂപ രേഖപ്പെടുത്തി. തിങ്കളാഴ്ച 89.53 നിലവാരത്തിലായിരുന്നു ക്ലോസിങ്. 

അതോടൊപ്പം കുവൈത്ത് ദീനാർ പരമാവധി വിനിമയ നിരക്കിൽ എത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത് ദീനാറിന് എതിരെ 292 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണ് ഇതെന്നും, മുൻ ദിവസങ്ങളിലും ദീനാർ രൂപയ്‌ക്കെതിരെ ശക്തമായ നില നിലനിർത്തിയതായും വിദഗ്ധർ നിരീക്ഷിക്കുന്നു.

Related News