യാത്രാ നിരോധനമുണ്ടായിട്ടും യുവതിയുടെ യാത്ര; അന്വേഷണം തുടങ്ങി

  • 18/04/2024


കുവൈത്ത് സിറ്റി: യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അധികൃതർ അറസ്‌റ്റ് ചെയ്‌ത കുവൈത്തി യുവതി നാടുവിടുന്നതിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ അന്വേഷണ സമിതി രൂപീകരിക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. കുവൈത്ത് തുറമുഖത്ത് നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൗദി തുറമുഖത്തെ ഉദ്യോഗസ്ഥരിൽ ഇത് സംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. 

യുവതിയുടെ പ്രവേശന, എക്സിറ്റ് രേഖകൾ ഉൾപ്പെടെ ഒരു സ്ത്രീ പൗരയെ കുറിച്ചാണ് അന്വേഷണം വന്നത്. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി വെളിപ്പെടുത്തി. എന്നാൽ സൗദി അധികൃതർ യുവതി തങ്ങളുടെ കസ്റ്റഡിയിലാണെന്നും അനധികൃതമായി കുവൈത്ത് വിട്ടുപോയെന്നുമാണ് വ്യക്തമാക്കുന്നത്. ഒരു സൗദി വനിത യുവതിയെ സഹായിക്കുകയും കാറിൽ ഒളിപ്പിക്കുകയും ചെയ്തതിനാൽ യാത്ര രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞു.

Related News