സുബ്ഹാനിലെ സൈനിക ക്യാമ്പിന് സമീപം വെടിയുതിർത്തതിന് ഒരാൾ അറസ്റ്റിൽ

  • 17/04/2024

 


കുവൈത്ത് സിറ്റി: സുബ്ഹാനിലെ സൈനിക ക്യാമ്പിന് സമീപം വെടിയുതിർത്തതിന് ഒരു പൗരനെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തു. രണ്ട് തോക്കുകളും വെടിയുണ്ടകളും കത്തികളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സുബ്ഹാനിലെ പ്രത്യേക സൈനിക ക്യാമ്പിലെ റിസർവിൽ പക്ഷികളെ വേട്ടയാടാൻ പൗരൻ ഷോട്ട്ഗൺ ഉപയോഗിച്ചെന്നാണ് കേസ് ഫയൽ വ്യക്തമാക്കുന്നത്. ക്യാമ്പ് ഗേറ്റിൽ വെടിയൊച്ച കേട്ടതിനെ കുറിച്ച് ആർമി ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. 

ക്യാമ്പ് പട്രോളിംഗ് സംഘം ഉടൻ തന്നെ ശബ്ദത്തിൻ്റെ ഉറവിടം അന്വേഷിച്ചു. ഇതിനിടയിൽ ഒരു വാഹനം ശ്രദ്ധിയിൽപ്പെട്ടെങ്കിലും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വാഹനത്തെ പിന്തുടർന്നെങ്കിലും അധികൃതർക്ക് പിടികൂടാനായില്ല. തൊട്ടടുത്ത ദിവസവും വെടിയൊച്ച ഉയരുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Related News