ആറാം റിംഗ് റോഡിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

  • 17/04/2024


കുവൈത്ത് സിറ്റി: ആറാം റിംഗ് റോഡിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ജഹ്‌റ ഏരിയയുടെ ദിശയിലുള്ള 360 മാളിന് എതിർവശത്താണ് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോൾ അധികൃതർ. ​ഗതാ​ഗതം പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ബദൽ മാർഗങ്ങൾ തേടാൻ എല്ലാ ഡ്രൈവർമാരോടും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഡ്രൈവർമാർ ജാഗ്രത പാലിക്കാനും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News