കുവൈറ്റ് പ്രവാസി നിർമ്മാണം നിർവഹിക്കുന്ന “ആട് ജീവിതം” ചിത്രീകരണത്തിനായി മരുഭൂമിയുടെ സംഗീതം തേടി എ.ആര്‍ റഹ്മാനും ബ്ലെസിയും

  • 02/06/2022



പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനവും കുവൈറ്റ് പ്രവാസിയും വ്യവസായ പ്രമുഖനുമായ കെ.ജി. എബ്രഹാം നിർമാണവും നിർവഹിക്കുന്ന “ആട് ജീവിതം” ബഹ്‌റൈൻ ആസ്ഥാനമായുള്ള ഇന്ത്യൻ എഴുത്തുകാരനായ ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. 

'ആട് ജീവിതം' എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ആട് ജീവിതത്തിനുണ്ട്. ഇപ്പോള്‍ എ.ആര്‍. റഹ്മാനൊപ്പമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. 'മരുഭൂമിയുടെ സംഗീതം തേടി' എന്ന കുറിപ്പോടെയാണ് ബ്ലെസി ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാന്‍ ജോര്‍ദാനിലെത്തിയത്. ഇനി രണ്ട് ദിവസത്തേക്ക് ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്' എന്ന കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടി ആണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കെ.യു. മോഹനന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles