കുവൈത്ത് ഈയിടെ അന്തരിച്ച പ്രമുഖ പ്രഭാഷകനും സുനി പ്രസ്ഥാനിക നേതാവുമായ

  • 08/08/2022


അബൂലത്തിഫ് സഅദി പഴശ്ശിയെ കുവൈത്ത് നാഷണൽ ഐ സി എഫ് അനുസ്മരിച്ചു. സ്നേഹ സമ്പന്നമായ പെരുമാറ്റവും കുലീനമായ പുഞ്ചിരിയും മുഖമുദ്രയാക്കിയ സാമൂഹിക സേവകനും പണ്ഡിതനും പ്രസ്ഥാനിക നേതാവുമായ അടിയുടെ ആകസ്മിക വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരണ പ്രസംഗത്തിൽ കുവൈത്ത് ICF. ജനറൽ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന് വർ പ്രകടമാക്കിയ അഗാധ ദുഃഖവും വേദനയും അദ്ദേഹത്തിന്റെ നിർമ വ്യക്തിസത്തിന് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ആദരവിന്റെ വലിപ്പം അടയാളപ്പെടുത്തുന്നതാണെന്റെ അദ്ദേഹം അനുസ്മരിച്ചു ഫർവാനിയ ICF ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൽഹകീം ദാരിമി അദ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രസ്ഥാനിക കുടുംബത്തോട് ഏറ്റവും അടുപ്പം പുലർത്തിയ ആത്മമിത്രവും വഴികാട്ടിയുമാണ് സഅദിയുടെ വിയോഗം മൂലം നഷ്ടമായിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. സാലിഹ് കിഴക്കേതിൽ, അബു മുഹമ്മദ്, ഉവൈസ് അത്തോളി പ്രസംഗിച്ചു. അഹ്മദ് സഖാഫി കാവനൂർ പ്രാർത്ഥന നിർവഹിച്ചു.

Related News