കര്‍ഫ്യൂ ; നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പത്തായിരം ദിനാര്‍ പിഴയും

  • 21/03/2020

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്ന് പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പത്തായിരം ദിനാര്‍ പിഴ ശിക്ഷയും നല്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകീട്ട് അഞ്ച് മണി മുതല്‍ രാവിലെ നാല് മണിവരെയാണ് കര്‍ഫ്യൂ നിലവില്‍ വന്നത്. ആരോഗ്യ വകുപ്പും സര്‍ക്കാരും തുടര്‍ച്ചയായി പൊതുജനങ്ങളോട് വീട്ടിലിരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് വൈകീട്ട്  ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ് കർഫ്യൂ പ്രഖ്യാപിച്ചത്. ആളുകള്‍ സംഘം ചേരുന്നതോ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ തടവ് ശിക്ഷയും പിഴക്കും കാരണമാകും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ശിക്ഷാര്‍ഹമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Related News